നവാഗതരായ ബിബിത- റിൻ ദമ്പതികള്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പ്യാലി’. അഞ്ചു വയസുകാരി ബാര്‍ബി ശര്‍മയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ബബിത- റിൻ ദമ്പതിമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഇപ്പോഴിതാ ‘പ്യാലി’ എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിട്ടിരിക്കുകയാണ് (Pyali).
ജൂലൈ എട്ടിന് ആണ് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിന് എത്തിക്കുക. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുക. ദുല്‍ഖര്‍ തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമ പേജുകളിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഊഷ്മളായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്ന് ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക