പത്ത് മിനിറ്റിനുള്ളിൽ ചായയ്ക്കൊപ്പം കഴിക്കാൻ തയാറാക്കാവുന്ന ഒരു പലഹാരത്തെ കുറിച്ച് അറിയാം
ചേരുവകൾ
ഓട്സ് – 1 കപ്പ്,റവ – 1 കപ്പ്, മൈദ – 1/2 കപ്പ്, അധികം പുളി ഇല്ലാത്ത തൈര് – 1 കപ്പ്, ബേക്കിങ് സോഡ – 1/8 ടീസ്പൂൺ, ഉള്ളി – 1/2 കപ്പ്, പച്ചമുളക് – 4 എണ്ണം, ഇഞ്ചി – 1 ടേബിൾ സ്പൂൺ, തേങ്ങാക്കൊത്ത് – 1/2 കപ്പ്,
മല്ലിയില – 2 ടേബിൾസ്പൂൺ, ഉപ്പ് – ആവശ്യത്തിന്,എണ്ണ – വറുക്കുവാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഓട്സും റവയും മൈദയും ഉപ്പും ബേക്കിങ് സോഡയും നന്നായി യോജിപ്പിക്കുക. അതിലേക്കു തൈരും ആവശ്യത്തിന് വെള്ളവും ചേർത്തിളക്കി മാവ് 10 മിനിറ്റ് വയ്ക്കുക.10 മിനിറ്റിനു ശേഷം അതിലേക്കു ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്തിളക്കി ഇഡ്ഡലി മാവിന്റെ പരുവത്തിലാക്കി എടുക്കുക. 10 മിനിറ്റു കൂടി റസ്റ്റ് ചെയ്യാൻ വയ്ക്കുക. 10 മിനിറ്റിനു ശേഷം ചെറിയ ചെറിയ ബോളുകളാക്കി വറുത്തെടുക്കുക. ചായയ്ക്കൊപ്പം കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക