റെഡ്മി കെ 50 ഐ 5 ജി ഉടൻ ഇന്ത്യയിൽ ഉടന്‍ അവതരിപ്പിക്കും. ടിപ്സ്റ്റെര്‍ ഇഷാൻ അഗർവാൾ പറയുന്നതനുസരിച്ച്, റെഡ്മി കെ 50 ഐ ഇന്ത്യ ലോഞ്ച് അടുത്ത മാസം ആദ്യം ഉണ്ടായേക്കും എന്നാണ് വിവരം.
റിപ്പോർട്ട് ശരിയാണെങ്കില്‍, റെഡ്മി കെ സീരീസ് ഉടൻ തന്നെ ഇന്ത്യയിൽ എത്തും. ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കെ സീരീസിലെ അവസാന റെഡ്മി ഫോൺ റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ എന്നിവയാണ്. എന്നിരുന്നാലും, റെഡ്മി കെ 30, കെ 40 ബ്രാൻഡഡ് സ്മാർട്ട്ഫോണുകള്‍ ഇന്ത്യയില്‍ എത്തിയിരുന്നില്ല.
റെഡ്മി കെ 50, റെഡ്മി കെ 50 പ്രോ, റെഡ്മി കെ 50 ഗെയിമിംഗ് എഡിഷൻ എന്നിവയുൾപ്പെടെ റെഡ്മി കെ 50 സീരീസിലെ മൂന്ന് സ്മാർട്ട്ഫോണുകളും ഷവോമി ചൈനയിൽ അവതരിപ്പിച്ചിരുന്നു.
എന്നിരുന്നാലും, അഗർവാൾ പങ്കിട്ട ചിത്രം മൂന്ന് ഫോണുകളിലൊന്നും പോലെയല്ല. കഴിഞ്ഞ മാസം ചൈനയിൽ അനാച്ഛാദനം ചെയ്ത റെഡ്മി നോട്ട് 11ടി പ്രോയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും റെഡ്മി കെ50ഐയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക