സംസ്ഥാനത്ത് ദേശീയപാത നവീകരണം വളരെ വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ തന്നെ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂർത്തിയാക്കും.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ദേശീയപാതാ നവീകരണത്തിന് മുഴുവൻ തുകയും നൽകുന്നത് ദേശീയപാതാ അതോറിറ്റിയാണ്. എന്നാൽ ദേശീയപാത വികസനത്തിനായി ഇരുപത്തഞ്ച് ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് പറയാം.
ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ ഇതാ
സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തണമെന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക