ക്രെഡിറ്റ് കാർഡുകൾ യു പി ഐ ആപ്പുമായി ലിങ്ക് ചെയ്ത് പണമിടപാടുകൾ നടത്താം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യു പി ഐയിലേക്ക് പണം ചേർക്കാം, ഇത്തരം പണമിടപാടുകൾക്ക് പ്രത്യേക ചാർജൊന്നും ഈടാക്കുന്നില്ല. എസ് ബി ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യു പി ഐ പണമിടപാടുകൾ നടത്താനായി ഇക്കാര്യങ്ങൾ ചെയ്യുക
∙എസ് ബി ഐ കാർഡ് അല്ലെങ്കിൽ മൊബൈൽ ആപ്പിലുള്ള ‘പേ നെറ്റ് ‘ എന്നതിലേക്ക് പോകുക.
∙എസ് ബി ഐ ക്രെഡിറ്റ് കാർഡ് നമ്പർ, നിങ്ങൾ അടയ്ക്കേണ്ട തുക എന്നിവ ടൈപ്പ് ചെയ്ത് നിങ്ങളുടെ യു പി ഐ ഓപ്ഷൻ തിരഞ്ഞെടുക്കുക.
∙അതാത് യു പി ഐ ലിങ്ക് തുറന്നുവരും
∙അതിൽ മൊബൈൽ നമ്പർ കൊടുക്കുകയോ അല്ലെങ്കിൽ ക്യു ആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യണം. ഏത് യുപിഐ ആപ്പ് ഉപയോഗിച്ചും നിങ്ങളുടെ ക്യുആർ കോഡ് സ്കാൻ ചെയ്യാനും കഴിയും.
∙രഹസ്യ പിൻ നൽകി പേയ്മെന്റിന് അംഗീകാരം നൽകണം.
∙പണം അക്കൗണ്ടിൽ നിന്നും പോയിട്ടുണ്ടെങ്കിൽ ‘ടിക്’ ചിഹ്നം കാണിക്കും
∙പണമടച്ചതിന് ശേഷം, ഇതിന്റെ അറിയിപ്പ് ക്രെഡിറ്റ് കാർഡിൽ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക