തിളങ്ങുന്ന സുന്ദരമായ ചര്‍മ്മം എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. മുഖവും ചര്‍മ്മവും സുന്ദരമാക്കാന്‍ പല കുറുക്കുവഴികളും നാം തേടാറുണ്ട്.
എന്നാല്‍, നിങ്ങള്‍ക്കറിയുമോ അല്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും നേടാം സുന്ദരമായ ചര്‍മ്മം. പ്രകൃതിദത്ത മാർഗത്തിലൂടെ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വസ്തുക്കളാണ് മഞ്ഞളും കറ്റാര്‍വാഴയും. ഈ പ്രകൃതിദത്ത വസ്തുക്കള്‍ ചര്‍മ്മത്തില്‍ പുരട്ടുമ്പോള്‍ തന്നെ നമുക്ക് അതിന്റെ മാറ്റം കാണുവാന്‍ സാധിക്കും.
മഞ്ഞളും കറ്റാർ വാഴയും ചർമ്മത്തിന് വളരെ ഗുണകരമാണ്. ഇവ രണ്ടും വെവ്വേറെ ഉപയോഗിക്കാനും സാധിക്കും. എന്നാല്‍, ഇവ രണ്ടും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും ഭംഗിയും നല്‍കും. ഈ രണ്ട് പ്രകൃതിദത്ത വസ്തുക്കളുടെയും ഗുണങ്ങള്‍ രണ്ടാണ്. അതിനാല്‍ ഫലവും ഇരട്ടിയായിരിയ്ക്കും. കറ്റാർ വാഴയ്ക്ക് ചർമ്മത്തിലെ ജലാംശം നിലനിർത്താൻ കഴിയുമ്പോള്‍ ധാരാളം ആന്റിഓക്സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മഞ്ഞളിനുള്ളിൽ കാണപ്പെടുന്നു. അപ്പോള്‍ ഇവ രണ്ടും ചേര്‍ന്ന മിശ്രിതം ചര്‍മ്മത്തിന് ഇരട്ടി ഗുണം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ജലാംശം ഏറെയുള്ള കറ്റാര്‍വാഴയും ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ മഞ്ഞളും ചേര്‍ന്ന മിശ്രിതം ചർമ്മത്തിൽ പുരട്ടിയാൽ ചർമ്മം മെച്ചപ്പെടുകയും കൂടുതല്‍ തിളങ്ങുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക