സന്‍ഫ്രാന്‍സിസ്കോ: ജനുവരിയോടെ വിൻഡോസ് 8.1 ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് .
വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പിനുള്ള സാങ്കേതിക പിന്തുണയും സുരക്ഷാ അപ്ഡേറ്റുകളും 2023 ജനുവരി 10-ന് ശേഷം നൽകില്ലെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.
വിൻഡോസ് 11 പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു പുതിയ പിസിയിലേക്ക് മാറാൻ മൈക്രോസോഫ്റ്റ് തങ്ങളുടെ ഉപയോക്താക്കളോട് ശുപാർശ ചെയ്തിട്ടുണ്ട്.
വിൻഡോസിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് സ്വഭാവികമായും സംശയങ്ങൾ ഉണ്ടാകും. ഇത് കണക്കിലെടുത്ത് സംശയങ്ങൾ പരിഹരിക്കുന്നതിനുള്ള ചോദ്യങ്ങളുടെ ഒരു പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2023 ജനുവരിക്ക് ശേഷം വിൻഡോസ് 8.1-ൽ തുടരുന്നത് ഉപയോക്താക്കളുടെ പിസിയെ കൂടുതൽ സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് കമ്പനി പറയുന്നത്.
വിൻഡോസ് 8.1-നുള്ള പിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ സോഫ്റ്റ്വെയർ പ്രവർത്തിക്കും. പക്ഷേ പുതിയ സുരക്ഷ സോഫ്റ്റ്വെയർ അപ്ഡേറ്റുകളുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക