തലമുടിയുടെ പ്രശ്നങ്ങള് പരിഹരിക്കാൻ എന്തു ചെയ്യുമെന്നറിയാതെകുഴങ്ങിയിരിക്കുകയാണോ? വിഷമിക്കേണ്ട. താരനും മുടികൊഴിച്ചിലും ഉൾപ്പടെയുള്ള പ്രശ്നങ്ങൾപരിഹരിക്കാൻ തൊട്ടടുത്ത് വഴിയുണ്ട്. അതാണ് ചെമ്പരത്തി. മികച്ച ഹെയർ പാക്കുകൾ ഉണ്ടാക്കാൻ
ചെമ്പരത്തി ഉപയോഗിക്കാം.
∙ തേങ്ങാപ്പാൽ – ചെമ്പരത്തി
അരച്ച ചെമ്പരത്തി പൂവിതളുകൾ രണ്ടു ടേബിൾ സ്പൂൺ, രണ്ടു ടേബിൾ സ്പൂൺ തേങ്ങാപാൽ, രണ്ടു ടേബിൾ
സ്പൂൺ തേൻ, രണ്ടു ടേബിൾ സ്പൂൺ തൈര്, നാല് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്യുക.
മുടിയിഴകളിലും വേരുകളിലും ഈ മിശ്രിതം തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ചെറു
ചൂടുവെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. വരണ്ടതും അറ്റം
പിളർന്നു പോയതുമായ തലമുടിയുടെ സംരക്ഷണത്തിനു ഈ കൂട്ട് സഹായിക്കും.
ഇഞ്ചി – ചെമ്പരത്തി
മൂന്നു ടേബിൾ സ്പൂൺ ഇഞ്ചി നീരും രണ്ടു ടേബിൾ സ്പൂൺ ചെമ്പരത്തി പൂവ് അരച്ചതും മിക്സ് ചെയ്യുക. ഇത്
തലമുടിയിൽ മുഴുവനായും പുരട്ടി മസാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകാം.
ആഴ്ചയിൽ രണ്ടു തവണ ഇപ്രകാരം ചെയ്യാം.
ഇഞ്ചിയും ചെമ്പരത്തിയും തലമുടിയുടെ വളർച്ചയെ വർധിപ്പിക്കുന്നു. ഈ കൂട്ട് ശിരോചർമത്തിലും
തലമുടിയുടെ വേരുകളിലും പുരട്ടി മസാജ് ചെയ്യുന്നത് പുതിയ തലമുടി വളർന്നുവരാനും സഹായകരമാണ്.
മുട്ട – ചെമ്പരത്തി
രണ്ടു മുട്ടയുടെ വെള്ളയും ചെമ്പരത്തി പൂവ് അരച്ചത് മൂന്നു ടേബിൾ സ്പൂണും മിക്സ് ചെയ്യുക. ഈ മിശ്രിതം
തലയിലാകെ പുരട്ടി 20 മിനിറ്റിന്ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം. ആഴ്ചയിൽ ഒരു തവണ ഇതു ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക