പോക്കോ എഫ് 4 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. പോക്കോ എഫ് 3 ജിടി യ്ക്ക് ശേഷം അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോണാണിത്.
പോക്കോ എഫ് 1ന്റെ പിൻഗാമിയാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. 6GB/128GB വേരിയന്റിന് 27,999 രൂപ മുതലാണ് തുടക്കം.
8GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയും ടോപ്പ്-സ്പെക്ക് 12GB + 256GB വേരിയന്റിന്റെ വില 33,999 രൂപയുമാണ്.
നെബുല ഗ്രീൻ, നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് പോക്കോ എഫ്4 പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം 27 മുതൽ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുമെന്നാണ് നിലവിലെ വിവരം.
പോക്കോ ഉപയോക്താക്കൾക്ക് 1,000 രൂപ കിഴിവും ഒപ്പം എസ്ബിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 3,000 രൂപ കിഴിവും കമ്പനി ചെയ്തിട്ടുണ്ട്. എല്ലാ കിഴിവുകളും നിലവിൽ ലഭ്യമാണ്.
മുൻകൂട്ടി ഫോൺ വാങ്ങുന്ന പോക്കോ എഫ് 44 ഉപയോക്താക്കൾക്ക് പോക്കോ എഫ് 4 5ജിയുടെ വിലയിൽ 4,000 രൂപ വരെ കിഴിവ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക