ഉത്തർപ്രദേശ് ലഖ്നൗവിലെ അമിറ്റി യൂണിവേഴ്സിറ്റിയുടെ കാമ്പസുമായി ടാറ്റ മോട്ടോഴ്സ് സഹകരിക്കുന്നതായി റിപ്പോര്‍ട്ട്.
ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വർദ്ധിപ്പിച്ച് അവരെ ഭാവിയിലേക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ ഈ നീക്കം എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഖ്നൗ പ്ലാന്റിൽ ജോലി ചെയ്യുന്ന തങ്ങളുടെ ജീവനക്കാർക്ക് ഇവി ടെക്നോളജിയിൽ മാസ്റ്റർ ബിരുദം നൽകും.
കമ്പനി സ്പോൺസേർഡ് ചെയ്യുന്ന ഈ പ്രോഗ്രാം, ഓട്ടോമോട്ടീവ് വ്യവസായത്തിൽ നിലനിൽക്കുന്ന നൈപുണ്യ വിടവുകൾ നികത്താൻ ലക്ഷ്യമിട്ട് ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
കമ്പനി പറയുന്നതനുസരിച്ച്, എംടെക് ഡിഗ്രി പ്രോഗ്രാം ഓട്ടോമോട്ടീവ് നിർമ്മാണ വ്യവസായത്തിന് ആവശ്യമായ അറിവും നൈപുണ്യവും നൽകും. എം-ടെക് പ്രോഗ്രാമിനായി എൻറോൾ ചെയ്ത ജീവനക്കാർക്ക് രണ്ട് ഭാഗങ്ങളായി രൂപകൽപ്പന ചെയ്ത പരിശീലനത്തിന് വിധേയരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക