സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഗൗരി കൃഷ്ണന്. ഇടയ്ക്കിടെ വിശേഷങ്ങളുമായി യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഒക്കെയായി താരം എത്താറുണ്ട്. കിടിലൻ ഫോട്ടോഷൂട്ടുകളും ഗൗരി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. എന്നും തനിക്ക് സാരികൾ ഇഷ്ടമാണെന്ന് ഗൗരി നേരത്തെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അത്തരത്തിലൊരു ഇഷ്ടമാണ് പുതിയ ഫോട്ടോകൾ. സെറ്റും മുണ്ടും ഉടക്കാൻ എപ്പോഴും ഇഷ്ടം എന്ന കമന്റോടെയാണ് ഗോൾഡൻ കസവുള്ള സെറ്റും മുണ്ടും ഉടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. കറുത്ത ബ്ലൗസാണ് താരം സെറ്റിനൊപ്പം ധരിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് സിംപിൾ ലുക്കിലുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക