മലപ്പുറം: ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഓട്ടോ ഡ്രൈവറുടെ അയൽവാസിയായ എടരിക്കോട് ചുടലപ്പാറ സ്വദേശി പാറാട്ട് മുജീബ് റഹ്മാൻ (49), വാഴയൂർ സ്വദേശി കുനിയിൽ കോടമ്പട്ടിൽ അബ്ദുൾ മജീദ്(38) എന്നിവരാണ് പിടിയിലായത്.
പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോറിക്ഷയിൽ നാടൻ ചാരായം വിൽപ്പന നടത്തുന്നുവെന്ന് പോലീസ് സ്റ്റേഷനിലേക്ക് മുജീബ് റഹ്മാന് വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ താനൂർ ഡി എ എൻ എസ് എ എഫ് ടീം പരിശോധന നടത്തിയതോടെ ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് നിന്നും കുപ്പികളിലാക്കി കവറുകളിൽ വെച്ച നാലര ലിറ്റർ ചാരായം കണ്ടെടുക്കുകയായിരുന്നു.
എന്നാൽ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ മുൻ വൈരാഗ്യം വെച്ച് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലിയെ അബ്കാരി കേസിൽ പെടുത്താനായി മൂജീബ് ചെയ്തതാണെന്ന് മനസ്സിലായി.
മറ്റൊരു കേസിൽ മുജീബ് ജയിലിൽ കിടന്നിരുന്ന സമയത്ത് പരിചയപ്പെട്ട അബ്ദുൽ മജീദി (38) നെക്കൊണ്ട് കോട്ടക്കൽ ചുടലപ്പാറയിൽ നിന്നും ഓട്ടോ വിളിച്ച് യാത്രക്കിടയിൽ മുജീബ് നൽകിയ ചാരായക്കുപ്പി ഓട്ടോയുടെ പിന്നിൽ ഒളിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക