തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം.
എംഎല്‍എമാര്‍ നടുത്തളത്തിലറിങ്ങിയതോടെ സഭ നിര്‍ത്തിവച്ചു. മുദ്രാവാക്യം വിളികളുമായി കറുത്ത ഷര്‍ട്ട് ധരിച്ചാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്.
‘സിപിഎമ്മും സംഘപരിവാര്‍ ശക്തികളും ഒരേ തൂവല്‍ പക്ഷികള്‍’ എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
സഭ നിര്‍ത്തിയിട്ടും ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക