ബറോസ്’ ചിത്രത്തിന്റെ പൂജ ചടങ്ങില്‍ മമ്മൂട്ടി വേദിയിലേക്ക് വരുമ്പോള്‍ പൃഥ്വിരാജ് എഴുന്നേറ്റ് നില്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇതേകുറിച്ച് അവതാരിക ചോദ്യം ചോദിച്ചിരുന്നു. ഇതിന് പൃഥിരാജ് പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി സാര്‍ വരുമ്പോള്‍ ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാതെ ഇരിക്കാന്‍ എങ്ങനെയാണ് കഴിയുന്നത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
‘മമ്മൂട്ടി സാര്‍ അങ്ങോട്ട് വരുമ്പോള്‍ എങ്ങനെയാണ് എനിക്ക് അവിടെ തന്നെ ഇരിക്കാന്‍ കഴിയുന്നത്. നാളെ ഒരിക്കല്‍ ഞാന്‍ ഇരിക്കുന്ന ഇടത്തേക്ക് കമല്‍ സാര്‍ വന്നാലും എനിക്ക് അവിടെ തന്നെ ഇരിക്കാന്‍ കഴിയില്ല. ഇതൊന്നും അവരെ ബഹുമാനിക്കണം എന്ന് കരുതി മനപൂര്‍വ്വം ചെയ്യന്ന കാര്യമല്ല.
ഉള്ളില്‍ നിന്നും വരുന്നതാണ് എന്നാണ് പൃഥിരാജ് പറയുന്നത്. ഇവരൊക്കെ നമ്മളെ എത്ര മാത്രമാണ് സ്വാധീനിച്ചിരിക്കുന്നതെന്ന് നമുക്കറിയാം. അത് കൊണ്ട് അങ്ങനെ സംഭവിച്ചു പോകുന്നതാണെന്നും പൃഥി പറയുന്നു.
ഇന്ത്യ ഗ്ലിറ്റ്സ് മാധ്യമത്തിനോട് സംസാരിക്കുമ്പോഴായിരുന്നു പൃഥിരാജ് ഇക്കാര്യം പറഞ്ഞത്. എന്തായാലും പൃഥിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക