ഫേസ്ബുക്ക് കുറിപ്പുമായി നടനും നിർമ്മാതാവുമായ വിജയ്ബാബു രംഗത്ത്. യുവനടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരണമാണ് വിജയ് ബാബു രേഖപ്പെടുത്തിയിരിക്കുന്നത്. മൗനമാണ് മികച്ച മറുപടി എന്ന ചിത്രത്തോട് കൂടിയാണ് പ്രതികരണം നൽകിയിരിക്കുന്നത്.
കൊച്ചി മെട്രോ സ്റ്റേഷനുകൾ ഭരിക്കാൻ ഇനി റോബോട്ടുകളും
എന്ത് തന്നെ സംഭവിച്ചാലും പ്രകോപിതനാകില്ലെന്നും അന്വേഷണവുമായി നൂറു ശതമാനം സഹകരിക്കുന്നുണ്ടെന്നും അവസാനം സത്യമേ ജയിക്കുകയുള്ളുവെന്നും വിജയ്ബാബു പറയുന്നു. “എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി നൂറു ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.”- വിജയ്ബാബു കുറിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ജൂലൈ 3 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടായിരിക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളി ഉണ്ടാകും. മാത്രമല്ല, വിഷയത്തിൽ ആവശ്യമായി വരികയാണെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക