ശരീരത്തിന്റെ ഘടനയില്‍ വരുന്ന വ്യത്യാസം മുതല്‍ ദഹനപ്രശ്നങ്ങള്‍, സന്ധിവേദന തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാൻ വ്യയാമം നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്.
ഒന്ന്…
ഗോമുഖാസനം ഹാൻഡ്സ് : ശരീരത്തിന്റെ ആകെ വഴക്കത്തിന് നല്ലതാണ് ഈ യോഗാസനം. ശരീരത്തിന്റെ ഘടന മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
രണ്ട്…
സീറ്റഡ് സ്പൈൻ ട്വിസ്റ്റ് : ഇരുന്ന് ജോലി ചെയ്യുന്നവരിലുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഈ യോഗാസനം പ്രയോജനപ്പെടുന്നത്. ഇരുപ്പ് മൂലമുണ്ടാകുന്ന നടുവേദന പരിഹരിക്കുന്നതിനും ഇത് സഹായകമാണ്.
മൂന്ന്…
സീറ്റഡ് പീജിയൻ പോസ് : ശരീരത്തിന്റെ വഴക്കം കൂട്ടാൻ സഹായിക്കുന്ന മറ്റൊരു യോഗാസനമാണിത്. നടുവേദന അകറ്റാനും ഇത് സഹായകമാണ്.
നാല്…
സീറ്റഡ് ഹാൻഡ് ടു ബിഗ് ടോ പോസസ് : നടുവും കൈകളിലെ പേശികളും സ്ട്രെച്ച് ചെയ്യാനും ശക്തിപ്പെടുത്താനുമാണ് പ്രധാനമായും ഇത് സഹായകമാകുക.
ഇനി ഈ യോഗാസനങ്ങള്‍ എങ്ങനെയാണ് ശരിയായി ചെയ്യേണ്ടത് എന്ന് മനസിലാക്കാൻ അനുഷ്ക പങ്കുവച്ച വീഡിയോ കാണാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക