കണ്ണൂർ: നീന്തൽ പഠിപ്പിക്കുന്നതിനിടെ ബാങ്ക് സെക്രട്ടറിയും മകനും കുളത്തിൽ മുങ്ങി മരിച്ചു. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ അച്ഛനും
മുങ്ങിമരിക്കുകയായിരുന്നു.
പന്നിയോട്ട് സ്വദേശിയും ഇപ്പോൾ ചേലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി.ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിൽവച്ച് ഷാജി മകനെ നീന്തൽ പഠിപ്പിക്കുമ്പോഴായിരുന്നു അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക