വൈറ്റമിൻ ഡിയുടെ കുറവ് ഡിമെൻഷ്യ , സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം.
ഡിമെൻഷ്യയുടെ അപകടസാധ്യതയും വൈറ്റമിൻ ഡിയുടെ അഭാവവും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകർ പഠനം നടത്തുകയായിരുന്നു.
അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പഠനം പ്രസിദ്ധീകരിച്ചു.
യുകെയിൽ നിന്നുള്ള 300,000-ത്തിലധികം പങ്കാളികളിൽ നിന്നുള്ള ഡാറ്റ ഗവേഷകർ പരിശോധിച്ചു. ഡിമെൻഷ്യ ഒരു രോഗമല്ല, അതൊരു അവസ്ഥയാണ്.
ലോകത്ത് മറവി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.
കാലക്രമേണ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഡിമെൻഷ്യ.
ഇത് പിടിപെടുന്നത് ആളുകൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ഓർമ്മിക്കാനും ചിന്തിക്കാനും ബുദ്ധിമുട്ടാക്കുന്നു. ഒരാൾ പ്രായമാകുമ്പോൾ ഡിമെൻഷ്യ കൂടുതൽ സാധാരണമായിത്തീരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക