സണ്ണി വെയ്ന്‍ , ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന അടിത്തട്ട് എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. 90 ശതമാനം ചിത്രീകരണവും കടലില്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ട്രെയ്ലറിലും മുഴുവനായും കടല്‍ രംഗങ്ങളാണ്. അതും രാത്രിയിലത്തേത്. ചിത്രത്തിന്റെ മൂഡ് കൃത്യമായി വിനിമയം ചെയ്യുന്നതാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്ലര്.
മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നുമാണ്. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് മത്സ്യത്തൊഴിലാളി ജീവിതം കണ്ടുപഠിക്കാനായി അഭിനേതാക്കള്‍ കൊല്ലത്ത് എത്തിയിരുന്നു. കടലിലെ മത്സ്യബന്ധന രംഗങ്ങളൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനേതാക്കള്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക