സ്വർണ്ണ നിറത്തിലുള്ള മാലയുമായി ഒരു കൂട്ടം ഉറുമ്പുകൾ നീങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നീളമുള്ള മാലയുടെ ഇരുവശത്തും ഉറുമ്പുകൾ അണിനിരക്കുന്നത് വീഡിയോയിൽ കാണാം.
ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും നിരവധി പേർ കമന്റുകളുമായി മുന്നോട്ട് വരികയും ചെയ്തു. അസാധ്യമായി ഒന്നുമില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.
“കുഞ്ഞു സ്വർണ്ണക്കടത്തുകാർ ,ഏത് ഐപിസി സെക്ഷന്റെ കീഴിൽ വരും” എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത് വീഡിയോ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക