കോഴിക്കോട് : കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും വള്ളം മറിഞ്ഞു. കോഴിക്കോട് ചാലിയത്തും അഴീക്കിലിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായിട്ടുണ്ട്.
ഇവർക്കായി തെരച്ചിൽ തുടരുകയാണ്.ചാലിയം സ്വദേശി അലി അസ്കറിനെയാണ് കോഴിക്കോട് വള്ളം മറിഞ്ഞ് കാണാതായത്.
ചാലിയത്ത് അപകടത്തിൽ പെട്ചത് കാണാതായ ആൾ ഉൾപ്പെടെ ആറുപേർ ആയിരുന്നു. ഇവരിൽ അഞ്ചുപേരെ രക്ഷപ്പെടുത്തിയത് ഒരു വിദേശ കപ്പൽ ആണ് .തുടർന്ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ചു.
ഇവർ ഇപ്പോൾ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. മലയാളികളായ രണ്ട് പേരും ബംഗാൾ സ്വദേശികളായ രണ്ടുപേരുമാണ് കൊച്ചി ജനറൽ ആശുപത്രിയിൽ ചികിൽസയിലുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക