Home KERALA കരമനയാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികൾ മുങ്ങിമരിച്ചു

കരമനയാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം കരമനയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശി രാഹുൽ (21), മൂവാറ്റുപുഴ സ്വദേശി ഡയസ് (22) എന്നിവരാണ് മരിച്ചത്.

വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിനു സമീപം കരമനയാർ ഒഴുകുന്ന കടവിലാണ് എൻജിനീയറിങ് കോളേജിലെ ആറംഗസംഘം കുളിക്കാനായി എത്തിയത്. ഇവരിൽ രാഹുലും ഡയസും മാത്രമാണ് കടവിലേക്ക് ഇറങ്ങിയത്.

യുവാക്കൾ കാൽ തെറ്റി വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. കടവിന്റെ ഭാഗത്ത് അധികം ആഴം ഇല്ലാതിരുന്നിട്ടും നീന്തൽ വശമില്ലാതിരുന്നതാണ് യുവാക്കളുടെ മരണത്തിന് കാരണമായത്. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് നാട്ടുകാരാണ് വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിക്കുന്നത്.

Also Read :   75–ാം സ്വാതന്ത്ര്യവാർഷികം: 100 ചരിത്രസംഭവങ്ങൾ കാൻവാസിൽ പകർത്തി കലാകാരന്മാർ