ലൈംഗിക കുറ്റകൃത്യക്കേസില്‍ അമേരിക്കൻ ഗായകൻ റോബർട്ട് കെല്ലിക്ക് 30 വർഷത്തെ തടവുശിക്ഷ.
ആരാധകരായ യുവതികളെയും കൗമാരക്കാരായ പെൺകുട്ടികളെയും ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കെല്ലിക്കെതിരെയുള്ള കേസ്.
കെല്ലിക്ക് എതിരെ ചുമത്തിയ ഒമ്പത് കേസുകളിലും അദ്ദേഹം കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിരുന്നു. കെല്ലി തന്റെ ജനപ്രീതി ദുരുപയോഗം ചെയ്തെന്ന് കോടതി കണ്ടെത്തി.
പെൺകുട്ടികളെയും സ്ത്രീകളെയും വാഗ്ദാനങ്ങൾ നല്കി ലൈംഗികമായി ദുരുപയോഗം ചെയ്തു, സെക്സ് റാക്കറ്റിങ് സംഘത്തിന്റെ നേതാവായി പ്രവർത്തിച്ചു, ഇരകളെ ഭീഷണിപ്പെടുത്തി തുടങ്ങിയവയാണ് കെല്ലിക്ക് എതിരെയുള്ള കുറ്റങ്ങള്‍.
കെല്ലിയുടെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെട്ട നിരവധി പേരുടെ മൊഴി കേട്ട ശേഷമായിരുന്നു ജഡ്ജി ആര് ഡോണലി ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക