മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിലേക്ക്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ ദേവേന്ദ്ര ഫഡ്നവിസിന്റെ വീട്ടിലേക്കാണ് പോയത്.
ഏകനാഥ് ഷിൻഡേ, ദേവേന്ദ്ര ഫഡ്നവിസിനൊപ്പം ഗവർണറെ കാണും എന്നാണ് റിപ്പോര്‍ട്ട്. ശിവസേനാ വിമതരുടെ പിന്തുണക്കത്തുമായിട്ടാവും ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കാണുക. കനത്ത സുരക്ഷയാണ് ഏകനാഥ് ഷിൻഡേയ്ക്ക് പൊലീസ് ഒരുക്കിയിരുന്നത്.
മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതേയുള്ളൂ എന്നാണ് ഏകനാഥ് ഷിൻഡേ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക