ദക്ഷിണാഫ്രിക്ക : ദക്ഷിണാഫ്രിക്കയിൽ ഇരട്ട തലയുള്ള അപൂർവ ഇനം പാമ്പിനെ കണ്ടെത്തി. സത്തേണ്‍ ബ്രൗണ്‍ എഗ് ഈറ്റര്‍ എന്ന് പേരുള്ള പാമ്പിനെ വടക്കൻ ഡർബനിലെ നഗരത്തിലെ വീടിന്റെ പൂന്തോട്ടത്തിലാണ് കണ്ടെത്തിയത്. വീട്ടുടമസ്ഥൻ ആ പാമ്പിനെ മറ്റൊരു തരത്തിലുള്ള ഉപദ്രവവും ഏൽക്കാതിരിക്കാൻ കുപ്പിയിലാക്കി സൂക്ഷിച്ചിരുന്നു. തുടർന്ന് പാമ്പ് പിടുത്തക്കാരൻ നിക്ക് ഇവാൻസിനെ വിവരമറിയിച്ചു.
പാമ്പിനെ പിടികൂടിയ നിക്ക് ഇവാൻസ്, പാമ്പ് നിരുപദ്രവകാരിയാണെന്നും ഒരടിയോളം നീളമുള്ളതാണെന്നും അതിന്റെ രണ്ട് തലകളും വിപരീത ദിശകളിലേക്ക് ചലിപ്പിച്ചുവെന്നും പറഞ്ഞു. “ചിലപ്പോൾ ഒരു തല മറ്റേതിനെ ആശ്രയിച്ചിരിക്കുന്നു,” നിക്ക് ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഇവ അധികകാലം ജീവിക്കില്ല. നിലവിൽ പിടികൂടിയാവയെ മോചിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്ന് നിക്ക് പറയുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ പാമ്പിന് ദീർഘദൂരം സഞ്ചരിക്കാൻ കഴിയുന്നില്ല. ഇരപിടിയൻമാർ അവയെ വേഗത്തിൽ വേട്ടയാടുന്ന ഒരു സാഹചര്യവുമുണ്ട്. പാമ്പ് ഇപ്പോൾ നിരീക്ഷണത്തിലാണെന്ന് നിക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക