Home ASTROLOGY മേടം രാശിക്കാര്‍ക്ക് ഈ മാസത്തിലെ ആദ്യ പകുതിയിൽ പല നേട്ടങ്ങളും പ്രതീക്ഷിക്കാം, സാമ്പത്തിക നില ഭദ്രമായിരിക്കും;...

മേടം രാശിക്കാര്‍ക്ക് ഈ മാസത്തിലെ ആദ്യ പകുതിയിൽ പല നേട്ടങ്ങളും പ്രതീക്ഷിക്കാം, സാമ്പത്തിക നില ഭദ്രമായിരിക്കും; മേടം മുതല്‍ മീനം വരെ 2022 ജൂലൈ മാസഫലം ഒറ്റനോട്ടത്തിൽ!

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം)

ഈ മാസത്തിലെ ആദ്യ പകുതിയിൽ പല നേട്ടങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തിക നില ഭദ്രമായിരിക്കും. എന്നാൽ രണ്ടാം പകുതിയിൽ പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാനിടയുണ്ട്. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കാനും സാധ്യത കാണുന്നു. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അതിനുളള അവസരങ്ങൾ ലഭിക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഇടയുണ്ട്.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)

നല്ല സമയമാണെന്ന് അനുഭവപ്പെടും. കുറച്ചു കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. തൊഴിൽരംഗത്ത് ശാന്തത കൈവരിക്കും. നഷ്ടപ്പെട്ട പേര് വീണ്ടെടുക്കാൻ സാധിക്കും. ആരോഗ്യത്തിൽ ഭയപ്പെടാനില്ല സാമ്പത്തികസ്ഥിതിമെച്ചമാക്കും. പുതിയ സംരംഭങ്ങൾ വിജയിക്കും. മാസത്തിന്റെ രണ്ടാം പകുതി കൂടുതൽ ഗുണകരമാണ്.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

പ്രവർത്തനരംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കില്ല. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാവാനിടയുണ്ട്. വിദ്യാർഥികൾ പഠനകാര്യത്തിൽ അലസരാകും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ ശ്രദ്ധിക്കുക.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. വീടു വിട്ട് താമസിക്കേണ്ടിവരാം. ദീർഘ യാത്രകൾ ഗുണകരമായി തീരും. അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശ്രമിക്കുക.അപകടസാധ്യതകളും തള്ളിക്കളയാൻ പറ്റില്ല. മാസത്തിന്റെ രണ്ടാം പകുതി ഗുണകരമല്ല. വാത സംബന്ധമായ രോഗങ്ങൾ വർധിക്കും. സാമ്പത്തികനില ഭദ്രമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)

കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. കുറച്ചു കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. പല മാർഗ്ഗങ്ങളിലൂടെ വരുമാനം വർദ്ധിക്കും. മുടങ്ങിക്കിടന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധിക്കും .

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)

പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബന്ധുക്കളുമായി അഭിപ്രായഭിന്നത ഉണ്ടാവാനിടയുണ്ട്. മക്കളുടെ പഠനകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. പൊതുവേ ദൈവാധീനമുള്ള സമയമാണ്. കുടുംബത്തിൽ സന്തോഷം നില നിൽക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാനും ഇടയുണ്ട്. വീട് മോടി പിടിപ്പിക്കും.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)

ദൂരദിക്കിലേക്ക് സ്ഥലംമാറ്റം ലഭിക്കും. വാത സംബന്ധമായ രോഗങ്ങൾ ശല്യം ചെയ്യും. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകും. വാഹനത്തിനു വേണ്ടി കൂടുതൽ പണം മുടക്കേണ്ടി വരും. വിദ്യാർഥികൾക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കും. എതിരാളികളുടെ ഉപദ്രവം ഉണ്ടാവാൻ ഇടയുണ്ട്. പല കാര്യങ്ങളും പ്രതീക്ഷിച്ച വേഗത്തിൽ നടക്കില്ല.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

Also Read :   രത്‌നങ്ങള്‍, സ്വർണാഭരണങ്ങള്‍; അമൂല്യനിധി കണ്ടെത്തി ഗവേഷകർ

കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ആരോഗ്യം തൃപ്തികരമാണ്. ചിലർക്ക് പുതിയ വാഹനത്തിനും യോഗമുണ്ട്. ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

പുതിയ വീട് നിർമ്മാണം ആരംഭിക്കും. ധാരാളം യാത്രകൾ ചെയ്യാനും സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വിദ്യാർഥികൾ പഠനത്തിൽ അലസരാകും. ഭാഗ്യംകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കാനും ഇടയുണ്ട്. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. മാസാവസാനം അത്ര നന്നല്ല.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം)

പല കാര്യങ്ങളും മന്ദഗതിയിലാകും. പ്രായം ചെന്നവർ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക സാമ്പത്തിക ദേശങ്ങൾക്കും ഇടയുണ്ട്. തീർഥയാത്രയും പുണ്യകർമ്മങ്ങളും ദുരിതങ്ങൾക്ക് പരിഹാരമാണ്. പുതിയ സംരംഭങ്ങൾക്ക് കാലമനുകൂലമല്ല. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം)

വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. വരുമാനം വർധിക്കും. പൊതുവെ ഗുണകരമായ കാലമാണ്. പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീർക്കാൻ സാധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദേശത്തുനിന്ന് ചില സന്തോഷ വാർത്തകൾ എത്തിച്ചേരും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

നേരത്തെ നടത്തിയ നിക്ഷേപങ്ങളിൽ നിന്നും വലിയ ലാഭം പ്രതീക്ഷിക്കാം യാത്രകൾ ഗുണകരമായി തീരും .അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാൻ ഇടയുണ്ട്. മാസത്തിലെ രണ്ടാം പകുതി കൂടുതൽ ഗുണകരമാണ്. നിയമ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. കുടുംബാംഗങ്ങളോടൊപ്പം മംഗള കർമ്മത്തിൽ പങ്കെടുക്കും.