കണ്ണിന് ചുറ്റുമായി കറുത്ത നിറം പടരുകയും കണ്ണ് കുഴിയുന്നതുമാണ് ‘ഡാര്‍ക് സര്‍ക്കിള്‍സ്’ മിക്കവരിലും കാര്യമായ ആത്മവിശ്വാസക്കുറവിന് ‘ഡാര്‍ക് സര്‍ക്കിള്‍സ്’ കാരണമാകാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയ പരിധി വരെ ‘ഡാര്‍ക് സര്‍ക്കിള്‍സ്’ മാറ്റാൻ സാധിക്കും.
ഒന്ന്…ആദ്യമായി ഉറക്കം ശരിയായ രീതിയില്‍ ക്രമീകരിക്കണം. പ്രധാനമായും ഉറക്കപ്രശ്നങ്ങളാണ് ‘ഡാര്‍ക് സര്‍ക്കിള്‍സ്’ന് കാരണമാകുന്നത്. കഴിയുന്നതും എട്ട് മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തുക. ഇത് പലപ്പോഴായി അല്ല, ഒരുമിച്ച് തന്നെ കിട്ടുകയും വേണം.
രണ്ട്…ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്നതും ‘ഡാര്‍ക് സര്‍ക്കിള്‍സി’ലേക്ക് നയിക്കാം. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
മൂന്ന്…ഉപ്പിന്റെ ഉപയോഗം കൂടിയാലും ‘ഡാര്‍ക് സര്‍ക്കിള്‍സ്’ വരാം. അതിനാല്‍ ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തി നോക്കുക. ഉപ്പ് അധികമാകുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
നാല്….പതിവായി വെയിലില്‍ ഏറെ നേരം ചെലവിടുന്നതും ‘ഡാര്‍ക് സര്‍ക്കിള്‍സ്’ ഉണ്ടാകാൻ കാരണമാകാം. അതിനാല്‍ പതിവായി ഏറെ നേരം വെയിലില്‍ നില്‍ക്കാതിരിക്കുക.
അഞ്ച് ….ഡയറ്റിലെ പ്രശ്നങ്ങളും ചര്‍മ്മത്തില്‍ പ്രതിഫലിക്കാം. ഇങ്ങനെയും ‘ഡാര്‍ക് സര്‍ക്കിള്‍സ്’ രൂപപ്പെടാം. ആന്റി ഓക്സിഡന്റുകള്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. അതുപോലെ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക