ജസ്റ്റിസായി കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ് സത്യപ്രതിജ്ഞ ചെയ്തു. യു.എസ് സുപ്രീംകോടതിയില്‍ ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായ വനിതയാണ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ്.
യു.എസ് സുപ്രീംകോടതിയിലെ 116ാമത്തെ ജസ്റ്റിസായാണ് കെറ്റാന്‍ജി ചുമതലയേറ്റത്. ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയെര്‍ റിട്ടയര്‍ ചെയ്തതോടെയാണ് കെറ്റാന്‍ജി ചുമതലയേറ്റത്.
മറ്റ് മൂന്ന് വനിതാ ജസ്റ്റിസുമാരും കെറ്റാന്‍ജിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിട്ടുണ്ട്. ഇതോടെ സുപ്രീംകോടതിയുടെ ഒമ്പതംഗ ജസ്റ്റിസ് പാനലില്‍ ആദ്യമായി നാല് വനിതാ ജസ്റ്റിസുമാര്‍ ഒരുമിച്ച് വരും.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കോടതിയുടെ വെബ്സൈറ്റില്‍ ലൈവായി കാണിച്ചിരുന്നു.
51കാരിയായ കെറ്റാന്‍ജി അപ്പീല്‍ കോര്‍ട്ട് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഫെഡറല്‍ ബെഞ്ചില്‍ ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക