എകെജി സെന്ററിനു നേരെ നടന്ന ബോംബാക്രമണത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
സിപിഎമ്മിനും എൽഡിഎഫിനെതിരെയുമുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമായാണ് ബോംബാക്രമണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും എകെജി സെന്റർ സന്ദർശിച്ചതിനു ശേഷം കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.