റാണ ദഗുബാട്ടിയും സായ് പല്ലവിയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു വിരാട പർവം. ചിത്രം ജൂണ്‍ 17 നായിരുന്നു തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. വെന്നെല്ല എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സായ് പല്ലവി എത്തുന്നത്. ചിത്രം എത്തുന്നതിന് മുൻപ് തന്നെ സിനിമയുടെ പോസ്റ്ററുകൾ മികച്ച പ്രതികരണം നേടിയിരുന്നു.
അദ്ദേഹം സെറ്റില്‍ കൂളായിരുന്നോ, പുതിയ സംവിധായകര്‍ക്കും അറിയേണ്ടത് ആ ലെജന്റിനെ പറ്റി: ശാരി
വിരാട പര്‍വത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇന്ന് മുതൽ സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ചെയ്ത് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. വെന്നെല്ല എന്ന കഥാപാത്രമായി സായ് എത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് റാണ എത്തുക.
അഞ്ചു വയസുകാരി ബാര്‍ബി ശര്‍മയാണ് പ്രധാന കഥാപാത്രമായി എത്തുന്ന ‘പ്യാലി’യിലെ ഗാനം പുറത്തുവിട്ടു
തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം ഒടിടിയിൽ എത്തുക. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നക്സൽ കഥാപാത്രമാണ് സായിയുടേത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക