നൂറിൻ ഷെരീഫ് മലയാളികൾക്ക് സുപരിചിതയായ താരമാണ്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നൂറിന്റെതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. സാന്റാക്രൂസ് എന്നാണ് ചിത്രത്തിന്റെ പേര്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ‘ഹെർബൽ ടീ’ തയ്യാറാക്കാം
കേരളത്തിൽ തന്നെയുള്ള ഒരു ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ജൂലൈ ഒന്നിന് തിയേറ്ററുകളിൽ എത്തും. ജോണ്സന് ജോണ്‍ ഫെര്‍ണാണ്ടസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡാന്‍സറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്മാനാണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്.
ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ; രോഗങ്ങളോട് വിട പറയാം
അജു വര്‍ഗീസ്, മേജര്‍ രവി, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍ എന്നിവരും ഇവർക്കൊപ്പം പുതുമുഖങ്ങളായ കിരണ്‍ കുമാര്‍, അരുണ്‍ കലാഭവന്‍, അഫ്സല് അച്ചല്‍ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ചിറ്റേത് ഫിലിം ഹൗസിന്റെ ബാനറില്‍ രാജു ഗോപി ചിറ്റെത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക