Home AUTOMOBILE വില വർധനവുമായി ടാറ്റ മോട്ടോഴ്സ്, ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

വില വർധനവുമായി ടാറ്റ മോട്ടോഴ്സ്, ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നു. ഇന്ന് മുതൽ വാഹനങ്ങളുടെ വർധിപ്പിച്ച നിരക്കുകൾ പ്രാബല്യത്തിൽ വരും. 1.5 മുതൽ 2.5 ശതമാനം വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്.

പുരുഷന്മാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നീലക്കണ്ണുള്ള സ്ത്രീകളെയെന്ന് പഠനം

വാഹനങ്ങളുടെ നിർമ്മാണത്തിന് വേണ്ടിയുള്ള ചിലവിലുണ്ടായ വർധനവിനെ തുടർന്നാണ് വില വർധിപ്പിക്കുവാൻ തീരുമാനിച്ചത് എന്നാണ് ടാറ്റ വ്യക്തമാക്കുന്നത്.

പാല്‍ തിളച്ചുതൂകുന്നത് ഒഴിവാക്കാം; ഒരു കിടിലൻ ടിപ്പ് ഇതാ

അതേസമയം, രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിൽപ്പന നടത്തിയ രണ്ടാമത്തെ വലിയ വാഹന നിർമ്മാതാക്കൾ എന്ന നേട്ടം ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ് നേടിയിട്ടുണ്ട്. ആറുമാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഈ നേട്ടം ടാറ്റ തന്നെ സ്വന്തമാക്കുന്നത്.

മുഖസൗന്ദര്യത്തിന് ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള ഫേസ് പാക്കുകൾ

മെയ് മാസത്തിൽ 43,340 യൂണിറ്റ് വിൽപ്പനയാണ് കമ്പനി നേടിയത്. എന്നാൽ, ഈ മാസം വില വർധിപ്പിച്ചാൽ തന്നെ സ്ഥാനം നിലനിർത്തുവാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Also Read :   കശ്‍മീർ പരാമർശം: ജലീലിനെ തള്ളി ഗവർണർ