പഞ്ചതാരാ ഗ്രഹങ്ങളായ ചൊവ്വ , ബുധൻ , വ്യാഴം , ശുക്രൻ , ശനി എന്നിവരും ചന്ദ്രനും താന്താങ്ങളുടെ സ്വക്ഷേത്രങ്ങളിൽ സഞ്ചരിക്കുന്ന അത്യപൂർവ ദിനമാണിന്ന്.
മേടക്കൂർ (അശ്വതി , ഭരണി, കാർത്തിക 1/4 ):
ഏര്പ്പെടുന്ന കാര്യങ്ങളിൽ വിജയം. വിദ്യാഭ്യാസപരമായും തൊഴില്പരമായും നേട്ടങ്ങൾ കൈവരിക്കും.
ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 ) :
ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. പൂർവിക സ്വത്തു ലഭിക്കുവാൻ യോഗം .
മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ):
രോഗദുരിതങ്ങൾ ശമിക്കും . എങ്കിലും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.
കർക്കടകക്കൂർ ( പുണർതം 1/ 4, പൂയം, ആയില്യം ) :
സാമ്പത്തിക നേട്ടങ്ങൾ. കടങ്ങൾ വീട്ടും. ബന്ധു ഗുണം വർധിക്കും .
ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 ):
വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവ യുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും.
കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2) :
തൊഴിലന്വേഷകർക്ക് അനുകൂല ഫലം. ബന്ധുജന സഹായം വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകൾ തീരുമാനത്തിലെത്തും.
തുലാക്കൂർ ( ചിത്തിര 1/2 , ചോതി , വിശാഖം 3/4 )
രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. ബന്ധുജനഗുണം വർധിക്കും. പുതിയ തൊഴിൽ ലാഭം പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :
സന്താനങ്ങൾ വഴി നേട്ടങ്ങൾ, നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും , പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും .
ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) :
ജീവിത പങ്കാളിക്ക് നേട്ടങ്ങൾ , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , തൊഴിലിൽ നല്ല മാറ്റങ്ങൾ, നേട്ടങ്ങൾ എന്നിവയുണ്ടാകും . മാനസിക സന്തോഷം വർധിക്കും.
മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :
മാനസിക സന്തോഷം വർധിക്കും. സുഹൃദ് സഹായം ലഭിക്കും. പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി ലഭിക്കും.
കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :
പൊതുപ്രവർത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. ഭവനനിർമാണം പൂർത്തീകരിക്കുവാൻ സാധിക്കും.
മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) :
സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം. ബന്ധുജനഗുണം വർധിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. അപ്രതീക്ഷിത ചെലവുകൾ വർധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക