ഇടുക്കി: വണ്ടിപ്പെരിയാറിനു സമീപം യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.
തലയിലൂടെയും ശരീരത്തിലൂടെയും വാഹനങ്ങൾ കയറിയിറങ്ങിയതു മൂലമാണ് മരണം സംഭവിച്ചതെന്നാണ് കണ്ടെത്തൽ. റോഡിലൂടെ നടന്നു പോകുമ്പോൾ ഓട്ടോ റിക്ഷ ഇടച്ചിട്ട ശേഷം ശരീരത്തിലൂടെ കയറി എന്നാണ് സംശയം.
ഒരു ബൈക്കും ശരീരത്തിൽ കയറി ഇറങ്ങിയതായി കണ്ടെത്തി. വാഹനങ്ങൾ ഓടിച്ചിരുന്നവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭയം കാരണമാണ് പുറത്ത് പറയാതിരുന്നതെന്നാണ് ഇവരുടെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക