ശക്തമായ കാറ്റും മഴയും സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്തെ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വീടുകൾ തകരുകയും റോഡുകളിൽ ഗതാഗത തടസം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കാറ്റിലും മഴയിലും ഇരുപതോളം വീടുകൾ തകർന്നു.
‘ഞാന്‍ ഗുരുതരാവസ്ഥയിലല്ല’; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശ്രുതി ഹാസന്
പിന്നിട്ട 24 മണിക്കൂറിനിടെ ഇവിടുള്ള പതിനാറ് വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, കണ്ണൂർ കൊട്ടിയൂർ മാനന്തവാടി റോഡിൽ കല്ല് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. തലശ്ശേരിയിൽ പഴയ കിണർ മൂടുന്നതിനിടെ മണ്ണിനൊപ്പം കിണറിൽ അകപ്പെട്ട തൊഴിലാളിയെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക