പല്ലിന്റെ ആരോഗ്യം അതീവശ്രദ്ധയോടെ സംരക്ഷിക്കപ്പെടേണ്ടതാണ്. പല്ലുകൾ അമർത്തി തേയ്ക്കരുത്. ലംബമായി തേയ്ക്കുന്നത് തേയ്മാനം തടയും. രണ്ട് മാസത്തിലൊരിക്കലെങ്കിലും ബ്രഷ് മാറ്റണം.
ദിവസം രണ്ടുനേരം പല്ല് തേയ്ക്കുന്നത് പല്ലുകൾക്കിടയിൽ അടിയുന്ന ആവരണവും ഭക്ഷണാവശിഷ്ടവും രോഗാണുക്കളെയും നീക്കം ചെയ്യും.
ബ്രഷ് ടോയ്ലറ്റിൽ സൂക്ഷിക്കുന്നത് രോഗാണുക്കൾ പറ്റിപിടിക്കാൻ ഇടയാക്കും. വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് കൂടുതൽ ഉമിനീർ ഉത്പാദിപ്പിക്കുകയും പല്ലിലെ കറകൾ നീക്കുകയും ചെയ്യും.
സെൻസിറ്റിവിറ്റി കുറയ്ക്കുന്ന പേസ്റ്റുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. ചൂടുള്ള ആഹാരം കഴിച്ചയുടനെ തണുത്ത വെള്ളത്തിൽ വായ കഴുകിയാൽ പല്ലുകൾ പൊട്ടിപോകാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക