ലൊസാഞ്ചലസ്: ദി ഗോഡ്ഫാദർ സിനിമയിലെ സണ്ണി കോർലിയോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ് കാൻ(82) അന്തരിച്ചു.
ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യമെന്ന് കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. ദി ഗോഡ്ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിനു സഹനടനുള്ള അക്കാദമി അവാർഡിനും സഹ നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
ദി ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗത്തിൽ അദ്ദേഹം അതിഥി വേഷവും ചെയ്തിരുന്നു. 1960കളിലാണ് കാൻ ഹോളിവുഡിൽ തന്റെ അഭിനയജീവിതം ആരംഭിച്ചത്. ചെറിയ റോളുകളിലായിരുന്നു തുടക്കം.
ഗോഡ്ഫാദർ കൂടാതെ, റോളർബോൾ, തീഫ്, മിസെറി തുടങ്ങിയവയും കാനിന് പ്രശസ്തി കൊണ്ടുവന്ന ചിത്രങ്ങളാണ്. 1980കളുടെ തുടക്കത്തിൽ ലഹരി ഉപയോഗത്തിന് അടിമപ്പെട്ട അദ്ദേഹം 81ലെ സഹോദരിയുടെ മരണത്തോടെ തകർന്നുപോയി.
പിന്നീട് 1990ൽ മിസറിയിലൂടെയായിരുന്നു ഗംഭീര തിരിച്ചുവരവ്. നാലുതവണ വിവാഹിതനായിട്ടുണ്ട്. എല്ലാ ഭാര്യമാരുമായി വിവാഹമോചനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക