കുട്ടിക്കാനം : കുട്ടിക്കാനത്ത് ടൂറിനെത്തിയ യുവാവ് കുളത്തില്‍മരിച്ച നിലയില്‍. എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറയ്ക്ക്ൽ വീട്ടിൽ ആൽവിന്റെ മകൻ നിഥിൻ(30) ആണ് താമസിച്ച റിസോർട്ടിനു സമീപമുള്ള കുളത്തിൽ വീണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് നിഥിനും സംഘവും കുട്ടിക്കാനത്ത് ടൂറിന് എത്തിയത്. ഡ്രൈവർ ഉൾപ്പെടെ 11 പേരുള്ള സംഘമായിരുന്നു ഇവർ.
ഇന്നു രാവിലെ തിരികെ പോകാൻ തയ്യാറാകുമ്പോഴാണ് നിഥിൻ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വേഗത്തില്‍ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക