5.70 ലക്ഷത്തില്‍ ആരംഭിക്കുന്ന മത്സര ക്ഷമതയുള്ള വിലയുമായി സിട്രോൺ സി3 എത്തി. ’90 ശതമാനം ഇന്ത്യൻ നിർമിതം’ എന്ന വാദവുമായാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ എസ്യുവി ലുക്കുള്ള ഹാച്ച്ബാക്കായ ‘സി3’യെ ഇന്ത്യൻ നിരത്തുകളിലേക്കു അവതരിപ്പിച്ചത്.
5.70 ലക്ഷം മുതൽ 8 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില, കൂടാതെ 100 ശതമാനം ഓൺലൈനായി വാങ്ങാമെന്നും കമ്പനി അവകാശപ്പെടുന്നു.
കമ്പനി ഇന്ത്യന്‍ വിപണിയിലേക്കു എത്തിക്കുന്ന രണ്ടാമത്തെ വാഹനമാണിത്. സി3യുടെ ബുക്കിങ് സിട്രോണിന്റെ ഷോറൂമുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം 20 ല മൈസന് സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ കമ്പനി തുറന്നിട്ടുണ്ട്. 3 ഡി കോൺഫിഗറേറ്റർ സംവിധാനത്തിലൂടെ ഓൺലൈനില്‍ വാഹനം പൂർണമായി കസ്റ്റമൈസ് ചെയ്തെടുക്കാനാകും.
10 നിറങ്ങൾക്കും ഡ്യുവൽ ടോണുകൾക്കും പുറമെ 3 പാക്കുകളിലായി 56 കസ്റ്റമൈസേഷൻ ഓപ്ഷനുകളാണ് പ്രത്യേകത. 1.2 ലിറ്റർ പ്യുർടെക്110, 1.2 ലിറ്റർ പ്യുർടെക്82 എന്നീ എഞ്ചിൻ ഓപ്ഷനുകളാണ് ഉള്ളത്.
രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ 40,000 കി.മീ. (ഏത് നേരത്തെയാണോ), സ്പെയർ പാർട്സിനും ആക്സസറികൾക്കും 12 മാസം അല്ലെങ്കിൽ 10,000 കി.മീ (ഏത് നേരത്തെയാണോ) എന്നിങ്ങനെയാണ് വാറന്റി അവതരിപ്പിച്ചിരിക്കുന്നത്.
24/7 റോഡ് സൈഡ് അസിസ്റ്റൻസ്. വിപുലീകൃത വാറന്റി, മെയിന്റനൻസ് പാക്കേജുകളും ലഭ്യമാണ്.ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ് എന്നാണ് സിട്രോൺ സി 3യെ വിളിക്കുന്നത്. ഇഗ്നിസ്, പഞ്ച് എന്നീ വാഹനങ്ങളുമായിട്ടാകും സി 3 മത്സരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക