പൃഥ്വിരാജ് നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് ‘കാപ്പ’, ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ‘കാപ്പ’യുടെ പുതിയൊരു പോസ്റ്റര്‍ പൃഥ്വിരാജ് പങ്കുവെച്ചിരിക്കുകയാണ്.
‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘കൊട്ട മധു’ ആയി മാസ് ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലുള്ളത്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക