സ്കോർപിയോ എന്നിന്റെ ബുക്കിങ് ആരംഭിച്ച് മഹീന്ദ്ര. 21000 രൂപ നൽകി ഓൺലൈനായോ മഹീന്ദ്ര ഡീലർഷിപ്പ് വഴിയോ പുതിയ എസ്യുവി ബുക്ക് ചെയ്യാം.
ആദ്യം ബുക്ക് ചെയ്യുന്ന 25000 പേർക്കായിരിക്കും നേരത്തേ പ്രഖ്യാപിച്ച പ്രാരംഭ വിലയിൽ വാഹനം ലഭിക്കുക. പുതിയ ഫിനാൻസ് സ്കീമും പ്രഖ്യപിച്ചിട്ടുണ്ട്.
ഇതുപ്രകാരം 6.99 പലിശ നിരക്കിൽ 10 വർഷത്തെ കാലാവധിയിൽ വരെ വായ്പ ലഭിക്കും. കൂടാതെ ഓൺറോഡ് വിലയുടെ 100 ശതമാനം വരെ ലോണും ലഭിക്കുമെന്ന് മഹീന്ദ്ര അറിയിക്കുന്നു.
പെട്രോൾ, ഡീസൽ എൻജിനുകളിലായി ഒമ്പതു വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന്റെ പ്രാരംഭ വില 11.99 ലക്ഷം രൂപ മുതൽ 21.45 ലക്ഷം രൂപ വരെയാണ്.
പെട്രോൾ എൻജിൻ അടിസ്ഥാന മോഡലായ ഇസഡ് 2ന് 11.99 ലക്ഷം രൂപയും ഡീസലിന് 12.49 ലക്ഷം രൂപയുമാണ് വില. ഇസഡ് 4 മോഡലിന്റെ പെട്രോൾ മാനുവലിന് 13.49 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 15.45 ലക്ഷം രൂപയുമാണ് വില.
ഡീസൽ എൻജിൻ പതിപ്പിന്റെ മാനുവലിന് 13.99 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 15.95 ലക്ഷം രൂപയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക