സൂപ്പർഹിറ്റായി മഹീന്ദ്രയുടെ പുതിയ സ്കോർപ്പിയോ എന്. ബുക്കിങ് ആരംഭിച്ച് വെറും ഒരു മിനിറ്റിൽ ലഭിച്ചത് 25000 യൂണിറ്റിന്റെ ഓർഡർ. മുപ്പത് മിനിറ്റ് പിന്നിട്ടപ്പോൾ 1 ലക്ഷം ബുക്കിങ്ങും ലഭിച്ചെന്ന് മഹീന്ദ്ര പറയുന്നു.
ഏകദേശം 18000 കോടി രൂപയുടെ മുല്യമുള്ള ബുക്കിങ് വാഹനത്തിന് ലഭിച്ചു എന്നാണ് കമ്പനി പറയുന്നത്. ജൂലൈ മുപ്പതിന് രാവിലെ 11നാണ് ബുക്കിങ് ആരംഭിച്ചത്.
വാഹനങ്ങളുടെ വിതരണം സെപ്റ്റംബർ 26ന് ആരംഭിക്കും. ആദ്യ 20000 യൂണിറ്റുകളുടെ വിതരണം ഡിസംബറിനുള്ളിൽ പൂർത്തീകരിക്കുമെന്നും കമ്പനി അറിയിക്കുന്നു.
മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നതെന്നും ബുക്കിങ് നിർത്തുന്നില്ലെന്നും മഹീന്ദ്ര അറിയിക്കുന്നത്. 21000 രൂപ നൽകി ഓൺലൈനായോ മഹീന്ദ്ര ഡീലർഷിപ്പ് വഴിയോ പുതിയ എസ്യുവി ബുക്ക് ചെയ്യാം.
ആദ്യം ബുക്ക് ചെയ്യുന്ന 25000 പേർക്കായിരിക്കും നേരത്തേ പ്രഖ്യാപിച്ച പ്രാരംഭ വിലയിൽ വാഹനം ലഭിക്കുക. പുതിയ ഫിനാൻസ് സ്കീമും പ്രഖ്യപിച്ചിട്ടുണ്ട്.
ഇതുപ്രകാരം 6.99 പലിശ നിരക്കിൽ 10 വർഷത്തെ കാലാവധിയിൽ വരെ വായ്പ ലഭിക്കും. കൂടാതെ ഓൺറോഡ് വിലയുടെ 100 ശതമാനം വരെ ലോണും ലഭിക്കുമെന്ന് മഹീന്ദ്ര അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക