വിക്രം എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിനു ശേഷം ലോകേഷ് കനകരാജ് മറ്റൊരു ചിത്രവുമായി എത്തുകയാണ്. ഇത്തവണ ലോകേഷിന്റെ നായകനായി എത്തുന്നത് സിനിമാസ്വാദകരുടെ സ്വന്തം ദളപതി വിജയ് ആണ്.
കഴിഞ്ഞ വർഷം കുവൈറ്റ് പ്രവാസികൾ 18.3 ബില്യൺ ഡോളർ നാട്ടിലേക്ക് അയച്ചു
കമൽഹാസനെ നായകനാക്കി കൊണ്ട് സംവിധാനം ചെയ്ത വിക്രം മികച്ച അഭിപ്രായമാണ് ഇപ്പോഴും നേടിക്കൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ്, നരേൻ എന്നിവർക്കൊപ്പം സൂര്യയും സുപ്രധാന വേഷത്തിൽ എത്തിയിരുന്നു.
വീരപ്പനെതിരായ ടാസ്ക് ടീമിൽ അംഗമായിരുന്ന സഞ്ജയ് അറോറ അടുത്ത ഡൽഹി പൊലീസ് മേധാവി
ഇപ്പോഴും തിയേറ്ററുകളിൽ കയ്യടി നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് വിക്രം. ഇപ്പോഴിതാ വിജയ് നായകനാകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലോകേഷ്. വരും ദിവസങ്ങളില്‍ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും ‘ദളപതി 67’ എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയും ചിത്രത്തെ കുറിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക