മഥുര: മഥുര സെന്‍ട്രല്‍ ജയിലിനു സമീപത്തെ ചവിറ്റുകുട്ടയില്‍ നിന്നും തോക്ക് കണ്ടെടുത്തു.മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി ജയിലിന്റെ കവാടത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ചവിറ്റുകുട്ടയിലാണ് പഴകിയ തരത്തിലുള്ള തോക്ക് ശ്രദ്ധയില്‍ പെട്ടത്.
ശുചീകരണ തൊഴിലാളികളാണ് പ്ലാസ്റ്റിക്ക് ബാഗിലാക്കിയ നിലയില്‍ തോക്ക് കാണുന്നത്. ഉടനെ കരിമോട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഘമെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കൈത്തോക്കാണെന്ന് വ്യക്തമായി.
അറ്റകുറ്റ പണികള്‍ നടത്താത്ത തരത്തിലുള്ള തോക്കാണ് കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഉപയോഗശൂന്യമായെന്ന് തോന്നിയതിനാല്‍ ചവിറ്റുകുട്ടയില്‍ നിക്ഷേപിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു.ഉടമസ്ഥനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക