ഊബറും ഒലയും ഒന്നിക്കുകയാണെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാലിപ്പോഴിതാ ഈ വാർത്തകൾ നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇരു കമ്പനികളും. ഒന്നിക്കുകയാണെന്ന് വാർത്തകൾ വന്നതിനു പിന്നാലെ ഇക്കാര്യം വലിയ ചർച്ചകൾക്കും വഴി വച്ചിരുന്നു.
ആസ്വാദകർക്ക് മുന്നിൽ വിക്രത്തിനു ശേഷം വീണ്ടും ലോകേഷ് എത്തുന്നു.. ഇത്തവണ ദളപതിയുമായി
ഊബർ ടെക്നോളജീസ് ഐഎന്‍സിയും ഇന്ത്യന്‍ എതിരാളിയായ ഒലയും ലയിക്കുന്നതായ വാര്‍ത്തകള്‍ കമ്പനികൾ ഇപ്പോൾ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഈ റിപ്പോർട്ടുകൾ ശരിയല്ലെന്നും ഒരു തരത്തിലുമുള്ള ലയന ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഇനി നടത്തുവാൻ ഉദ്ദേശിക്കുന്നില്ലെന്നും ഊബർ വ്യക്തമാക്കുന്നു.
മുതിർന്ന പൗരന്മാർക്കായുള്ള യാത്രാ ആനുകൂല്യം പരിമിതപ്പെടുത്തി പുനഃസ്ഥാപിക്കാൻ റയിൽവേ
അതേസമയം, തങ്ങൾ നല്ല വളർച്ചയിലാണെന്നും മറ്റേതെങ്കിലും കമ്പനികൾക്ക് ഇന്ത്യയിലെ വ്യവസായം വിടാൻ താല്പര്യമുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ ഒല ഊബറുമായി ഒരിക്കലും ലയിക്കില്ലെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക