Home ASTROLOGY അശ്വതി നക്ഷത്രക്കാര്‍ക്ക് മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത;...

അശ്വതി നക്ഷത്രക്കാര്‍ക്ക് മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത; അശ്വതി മുതല്‍ രേവതി വരെ നക്ഷത്രക്കാരുടെ അടുത്തയാഴ്ച്ചത്തെ സമ്പൂര്‍ണ വാരഫലം

അശ്വതി

മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. കലാരംഗത്ത് ശോഭിക്കും.

ഭരണി

വിദേശജോലികളിൽ പ്രശ്നങ്ങൾ ഉടലെടുക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ നഷ്ടങ്ങൾ ഒഴിവാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും.

കാർത്തിക

കടം നല്‍കിയ പണം തിരികെ ലഭിക്കും. സര്‍ക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

രോഹിണി

മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. മംഗളകര്‍മങ്ങളിൽ പങ്കെടുക്കും. പുതിയ വാഹനം വാങ്ങുവാൻ നടപടികൾ തുടങ്ങും. ദാമ്പത്യപരമായ അസ്വസ്ഥത ശമിക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത്.

മകയിരം

ബിസിനസ്സിൽ വിജയം. വിദ്യാര്‍ഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനലാഭം. രോഗശമനം ഉണ്ടാകും. വിവാഹാലോചനകളിൽ തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും.

തിരുവാതിര

അനാരോഗ്യത്തിൽ നിന്ന് മോചനം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സ്വപ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. .പ്രവർത്തന മികവിന് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്. ധനാഗമ മാർഗങ്ങൾ പുഷ്ടിപ്പെടും. അടുത്ത ബന്ധുക്കൾക്ക് രോഗാരിഷ്ടതകൾ.

പുണർതം

വാഹനലാഭത്തിനു യോഗം. പ്രണയബന്ധങ്ങള്‍ക്ക് അംഗീകാരം. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. മുമ്പ് കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും. ഗൃഹനിർമാണത്തിൽ പുരോഗതി. വാക്കുതര്‍ക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക.

പൂയം

മനസിന്റെ അസ്വസ്ഥത മാറി ശാന്തമാകും. ചികിത്സകളിൽ കഴിയുന്നവർക്കു ആശ്വാസം. സ്വകുടുംബത്തില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കും. പണമിടപാടുകളിൽ നേട്ടം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അകല്‍ച്ച കുറയ്ക്കുവാന്‍ സാധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയം, താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടാന്‍ സാധ്യത.

ആയില്യം

വ്യവഹാരങ്ങളിൽ എതിരാളികൾക്ക് മേൽ വിജയം കൈവരിക്കും. മനസിനു സുഖം നല്‍കുന്ന വാർത്തകൾ കേള്‍ക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന് രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ തീരുമാനമെടുക്കും.

മകം

തിരികെക്കിട്ടാനുണ്ടായിരുന്ന ധനം ലഭിക്കും. പുതിയ ഇലക്ട്രോണിക് ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങും. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക് പ്രശസ്‌തി വർധന. ഏർപ്പെട്ടിരിക്കുന്ന തൊഴിലിൽ നേട്ടം. തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.

പൂരം

ഔദ്യോഗികരംഗത്ത് അംഗീകാരം നേടും. ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവിടും. കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ഊഹക്കച്ചവടത്തിൽ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. രോഗശമനമുണ്ടാകും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനമെടുക്കും.

Also Read :   കർക്കടകമാസം കഴിഞ്ഞ് ചിങ്ങമാസം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം; ഈയാഴ്ച ഇടവക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം; മിഥുനക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും; സമ്പൂർണ വാരഫലം (ഓഗസ്റ്റ് 14 - 20)  

ഉത്രം

പൊതുപ്രവർത്തനരംഗത്ത് വിജയം. വിദ്യാർഥികൾക്ക് പരീക്ഷകളില്‍ ഉന്നതവിജയം. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും. കാലാവസ്ഥാജന്യരോഗങ്ങൾ പിടിപെടാം.

അത്തം

സാമ്പത്തിക വിഷമതകൾ മറികടക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർധിക്കും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും.

ചിത്തിര

തൊഴിൽ മേഖലയിൽ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. കടം നൽകിയ പണം തിരികെ ലഭിക്കും.

ചോതി

അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമാണം പൂർത്തീകരിക്കും. വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പല കാര്യങ്ങളും അനായാസം സാധിക്കും. അകന്നു കഴിഞ്ഞിരുന്ന കുടുംബബന്ധങ്ങൾ അടുക്കും. മനസ്സിൽ സന്തോഷ വർധന.

വിശാഖം

ഭക്ഷണസുഖം ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീര്‍ഥയാത്രകൾ നടത്തും. ഭൂമി വാങ്ങുന്നതിന് അഡ്വാൻസ് നൽകും. ഉദ്യോഗാർഥികൾക്കു ജോലി ലഭിക്കും. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും.

അനിഴം

സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. പ്രണയസാഫല്യമുണ്ടാകും. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഉപഹാരമായി ലഭിക്കും.

തൃക്കേട്ട

പ്രവർത്തനരംഗത്ത് ഉയർച്ച അനുഭവപ്പെടും. സുഹൃദ്ബന്ധങ്ങൾ വഴി നേട്ടം കുടുംബസുഖം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൾ ശ്രദ്ധിക്കുക. പൊതുവെ വിശ്രമം കുറഞ്ഞിരിക്കും.

മൂലം

ഔദ്യോഗികരംഗത്ത് ഉദ്ദേശിച്ച നേട്ടങ്ങൾ ഉണ്ടാവില്ല. ഒന്നിലധികം തവണ ദീർഘദൂര യാത്രകൾ വേണ്ടിവരും. ബന്ധുജനങ്ങൾ മുഖേന ബുദ്ധിമുട്ടുകള്‍. കുടുംബത്തില്‍ അസ്വസ്ഥതകൾ. ഉദരസംബന്ധമായ വൈഷമ്യങ്ങള്‍ നിരന്തരം അലട്ടും.

പൂരാടം

വിദേശത്തുപോകാൻ ശ്രമിക്കുന്നവർക്ക് അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആലോചനയില്ലാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്താൽ വിഷമിക്കും. സ്വപ്രയത്നത്താൽ തടസങ്ങൾ തരണം ചെയ്യും. ബന്ധുഗുണം അനുഭവിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സ്വഗൃഹത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും.

ഉത്രാടം

മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കും. ആത്മീയ ഗുരുക്കളുടെ സാന്നിധ്യം മനസ്സിന് ബലം നൽകും. ജോലിയിൽ താല്‍പര്യം വർധിക്കും. ശത്രുക്കൾക്കു മേൽ വിജയം. സാമ്പത്തിക വിഷമതകൾ മറികടക്കും. വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം. ബന്ധുഗുണം വർധിക്കും.

തിരുവോണം

പരീക്ഷകളിൽ ഉന്നത വിജയം. പണമിടപാടുകളിൽ കൃത്യത പുലര്‍ത്തും. പ്രണയബന്ധങ്ങൾക്ക് അംഗീകാരം ലഭിക്കും. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പണം ചെലവിടും. രോഗശമനം ഉണ്ടാകും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം വർധിക്കും. മാനസിക അസ്വസ്ഥതകൾ ശമിക്കും. ഉദരവ്യാധികളിൽനിന്നു മോചനം.

അവിട്ടം

Also Read :   കേന്ദ്രം ഫണ്ട് നൽകിയാൽ ദേശീയ പാതകളിലെ കുഴികൾ നികത്താൻ സഹായിക്കാം: മന്ത്രി റിയാസ്

സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള്‍ നടത്തും. തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാം. സാമ്പത്തിക ബാധ്യതകൾ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. ഇരുചക്രവാഹനത്തിന് അറ്റകുറ്റപ്പണികൾ. വാതജന്യ രോഗങ്ങൾ മൂലം വിഷമിക്കും.

ചതയം

പലതരത്തില്‍ നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക് അയവുണ്ടാകും. വിവാഹാദി തീരുമാനങ്ങൾ കൈക്കൊള്ളും. ബന്ധുജനസന്ദർശനം. ഭൂമി വിൽപ്പന വഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സാമ്പത്തിക വിഷമതകൾ നേരിടും.

പൂരുരുട്ടാതി

സ്വന്തം ബിസിനസില്‍ മികച്ച നേട്ടം. അനാവശ്യ ഭീതികളിൽനിന്നു മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച, സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾവഴി നേട്ടം. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാൻ സാധിക്കും.

ഉത്തൃട്ടാതി

കർമരംഗം പുഷ്ടിപ്പെടും. ബിസിനസ്സിൽ മികച്ച വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. സാമ്പത്തിക വിഷമതകൾ മറികടക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. കലാരംഗത്ത് മികവു പുലർത്തും.

രേവതി

മനസുഖം വർധിക്കും. നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. ഭവനം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകൾ നടത്തേണ്ടിവരും. വാഹനം വാങ്ങുവാനുള്ള തീരുമാനമെടുക്കും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.