ജനപ്രിയ ഹാച്ച്ബാക്ക് ബലേനോയുടെ നിരയിലേക്ക് പുതിയ എസ്യുവി പുറത്തിറക്കാൻ മാരുതി സുസുക്കി.
2020ലെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചറോ ഇ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും പുതിയ വാഹനം.
അടുത്ത വർഷം ആദ്യം നടക്കുന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന വാഹനം ഫെബ്രുവരിയിൽ വിപണിയിലെത്തിയേക്കും.
കുപ്പേയുടേയും എസ്യുവിയുടേയും രൂപഭംഗിയുള്ള കാർ യുവാക്കളെ ആകർഷിക്കാൻ പോന്നതായിരിക്കുമെന്നാണ് മാരുതി പുറയുന്നത്.
വൈടിബി എന്ന കോഡ് നാമത്തിലാണ് മാരുതി ബലേനൊ ക്രോസിനെ വികസിപ്പിക്കുന്നത്. ഹാർടെക് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിന് ടർബോ പെട്രോൾ എൻജിനായിരിക്കും.
പെട്രോൾ എൻജിൻ കൂടാതെ ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് എൻജിനും പുതിയ വാഹനത്തിലുണ്ടാകും. മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങൾ വിൽക്കുന്ന നെക്സ ഡീലർഷിപ്പിലൂടെയായിരിക്കും പുതിയ വാഹനവും വിൽപനയ്ക്ക് എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക