പാറശ്ശാല: പാറശ്ശാല കാരാളിയിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചു രണ്ടു വയസുള്ള കുഞ്ഞ് മരിച്ചു. കളിയിക്കാവിള, ആർ.സി സ്ട്രീറ്റിൽ താമസിക്കുന്ന യഹോവ (30), ഏഴു മാസം ഗർഭിണിയായ അശ്വനിയും (26) ഋതിക (2) വയസുള്ള കുഞ്ഞുമായി ബൈക്കിൽ ഇടിച്ചക്കാപ്ലാമൂട്ടിലുള്ള ബന്ധുവിന്റെ വീട്ടിൽ പോകുന്നതിനായി കളിയിക്കാവിളയിൽ നിന്നും വരുകയായിരുന്ന സമയം പാറശ്ശാല യിൽ നിന്നും കളിയിക്കാവിള ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ടു ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കുഞ്ഞ് സംഭവസ്ഥലത്ത് മരിക്കുകയായിരുന്നു. കുഞ്ഞിന്റെ അച്ഛനെയും, അമ്മയെയും, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ടിപ്പർ ലോറി അമിത വേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. മരണപ്പെട്ട കുഞ്ഞിന്റെ ‘അച്ഛനും അമ്മയും ഗുരുതരവസ്ഥയിലാണെന്ന് ബന്ധുക്കൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക