മാവേലിക്കര: ഉത്തരാഖണ്ഡിൽ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായുള്ള റോഡ് നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു.
മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് താനുവേലിൽ ബാബു-സരസ്വതി ദമ്പതികളുടെ മകൻ ഉത്തരാഖണ്ഡ് ഗ്രഫ് (ജനറൽ റിസർവ് എൻജിനീയർ ഫോഴ്സ്) ഉദ്യോഗസ്ഥൻ ബി.ബിജുവാണ് (42) മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ബിജുവിന്റെ സഹോദരൻ സജി മിസോറമിൽ ഗ്രഫ് ഉദ്യോഗസ്ഥനാണ്. ഭാര്യ: രഞ്ജിനി. ഏകമകൾ അപർണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക