കണ്ണൂർ പയ്യന്നൂരിൽ സ്കൂളിന്റെ കിണർ ഇടിഞ്ഞുതാഴ്ന്നു. പെരുമ്പ ലത്വീഫിയ സ്കൂളിലെ ഓഡിറ്റോറിയത്തിന് സമീപത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. സ്കൂളിലെ ഉപയോഗത്തിനുള്ള വെള്ളമെടുക്കുന്ന സ്കൂൾ ഓഡിറ്റോറിയത്തിന് സമീപത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. രാവിലെ മദ്രസയിലെത്തിയ കുട്ടികൾ സ്കൂളിലുണ്ടായിരുന്നു.
സംഭവമറിഞ്ഞയുടൻ സ്കൂൾ ഗേറ്റ് പൂട്ടിയിട്ട് വിദ്യാർഥികളുടെ പ്രവേശനവും സംഭവസ്ഥലത്തിന് ചുറ്റും കയർകെട്ടി കിണറിന് സമീപത്തേക്കുള്ള പ്രവേശനവും തടഞ്ഞു.
കിണറിടിഞ്ഞതിന് സമീപം മറ്റു കെട്ടിടങ്ങളുമുള്ളതിനാൽ കിണർ മൂടാനുള്ള ശ്രമം അധികൃതർ പെട്ടെന്ന് നടത്തി. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസും അഗ്നിരക്ഷാസേനയും നഗരസഭാ, റവന്യു അധികൃതരും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക